ദേശീയ അധ്യാപകദിനം
സെപ്റ്റംബർ 5
സെപ്റ്റംബര്‍ 5 ദേശീയ അധ്യാപകദിനമായി ആചരിക്കുകയാണ്. 1961 മുതലാണ് സെപ്റ്റംബർ 5 ദേശീയ അധ്യാപകദിനമായി ആഘോഷിച്ചുവരുന്നത്. പ്രശസ്തനായ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനുമായിരുന്ന ഡോ. സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ (Sarvepalli Radhakrishnan) ജന്മദിനമാണ് ദേശീയ അധ്യാപകദിനമായി ആചരിക്കുന്നത്.
ഡോ. എസ് രാധാകൃഷ്ണൻ രാഷ്ട്രപതി ആയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച്, തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഒരു ആഘോഷമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും അതിനുള്ള അനുവാദം നൽകണമെന്നും അപേക്ഷിച്ചു. പക്ഷേ അദ്ദേഹമത് സ്നേഹപൂർവ്വം നിരസിച്ചു.
ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തിൽ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ അവർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ അവരുടെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം അവരോട് പറഞ്ഞു.
"നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ സെപ്റ്റംബർ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവൻ അദ്ധ്യാപകർക്കും വേണ്ടി അധ്യാപക ദിനമായി ആഘോഷിച്ചു കൂടേ." തന്റെ ജന്മദിനം തനിക്കുവേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ മുഴുവൻ അധ്യാപകർക്കും വേണ്ടി നീക്കിവയ്ക്കാൻ അദ്ദേഹം തയ്യാറായി.അങ്ങനെയാണ് സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി തിരഞ്ഞെടുത്തത്.
1961 മുതൽ ഇന്ത്യയിൽ അധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്
അതിപ്രശസ്തനായ ഒരു അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.
അധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അധ്യാപകദിനത്തിലാകുന്നു. സമൂഹം അധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.
- സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദ്ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം.ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അധ്യാപകദിനം, അധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്.
- അസർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ സെപ്തംബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.
അധ്യാപകദിനം ആചരിച്ചു തുടങ്ങിയത്
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ആയിരുന്നു ഡോ. എസ് രാധാകൃഷ്ണന്‍ എന്ന സര്‍വേപള്ളി രാധാകൃഷ്ണന്‍. ഭാരതത്തെ ലോകത്തിനു നെറുകയില്‍ എത്തിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചിട്ടുള്ള അതുല്യപ്രതിഭയാണ് ഡോ. എസ് രാധാകൃഷ്ണന്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ- പാശ്ചാത്യ ദര്‍ശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന് നിദര്‍ശനമാണ്. അറിവിന്റെ മേഖലയില്‍ വഹിച്ച പങ്കുകള്‍ മുന്‍നിര്‍ത്തിയാണ് ഡോ. രാധാകൃഷ്ണന്റെ ജന്മദിനം രാജ്യത്ത് അധ്യാപകദിനമായി സെപ്തംബര്‍ 5 ന് ആചരിക്കുന്നത്.
അധ്യാപകദിനം ഡോ. രാധാകൃഷ്ണന്റെ ജന്മദിനത്തില്‍ ആചരിക്കുന്നത് എന്തുകൊണ്ട്?
പ്രശസ്തനായ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനുമായിരുന്ന ഡോ. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ദേഹം രാഷ്ട്രപതി ആയപ്പോള്‍ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്തംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നെന്നും അതിനുള്ള അനുവാദം നല്‍കണമെന്നും അപേക്ഷിച്ചു. എന്നാല്‍, അദ്ദേഹം അത് നിരസിച്ചു.
ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തില്‍ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ, ശിഷ്യരും സുഹൃത്തുക്കളും പിന്മാറാന്‍ തയ്യാറായില്ല. അവാസനം അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി. നിര്‍ബന്ധമാണെങ്കില്‍ സെപ്തംബര്‍ 5 തന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി അധ്യാപക ദിനമായി ആഘോഷിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അങ്ങനെയാണ് സെപ്തംബര്‍ 5 ദേശീയ അധ്യാപക ദിനമായി തെരഞ്ഞെടുത്തത്.
അധ്യാപകദിനം ആചരിച്ചു തുടങ്ങിയത് എന്ന് മുതല്‍?
ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചിനാണ് അധ്യാപകദിനമായി ഇന്ത്യയില്‍ ആചരിക്കുന്നത്. 1961 മുതലാണ് ഇന്ത്യയില്‍ അധ്യാപകദിനം ആചരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്.
ലോകത്ത് പലയിടത്തും അധ്യാപകദിനം പല ദിവസങ്ങളിലാണ് ആചരിക്കുന്നത്. ആഗോള തലത്തില്‍ അധ്യാപക ദിനമായി ആഘോഷിക്കുന്നത് ഒക്ടോബര്‍ അഞ്ചിനാണ്. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന കാലത്താണ് അധ്യാപക ദിനം ആഘോഷിക്കാനുള്ള വഴി ഉരുത്തിരിയുന്നത്.
അധ്യാപകദിനത്തിന്റെ ലക്ഷ്യം
അധ്യാപകരുടെ സാമൂഹ്യ- സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ
കഴിവുകള്‍ പരമാവധി, വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും
ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ
പ്രധാന ലക്ഷ്യം. അറിവ് പകര്‍ന്നു തന്ന ഗുരുക്കന്മാരെ ഓര്‍മ്മിക്കാനും
അധ്യാപകരെ ബഹുമാനിക്കാനുമാണ് ഇന്ത്യ അധ്യാപക ദിനം ആഘോഷിക്കുന്നത്.
ആഗോളതലത്തില്‍ അധ്യാപക ദിനം
ആഗോളതലത്തില്‍ ഒക്‌ടോബര്‍ 5 നാണ് അധ്യാപക ദിനമായി ആഘോഷിക്കുന്നത്. 1994 മുതലാണ് ആഘോഷിക്കാന്‍ തുടങ്ങിയത്. യുനെസ്‌കോയാണ് ഇതിന് തുടക്കമിട്ടത്. പല രാജ്യങ്ങളിലും അധ്യാപകദിനം വ്യത്യസ്ത ദിനങ്ങളിലാണ് ആഘോഷിക്കുന്നത്. ഓരോ രാജ്യത്തും അവരുടെ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആഘോഷത്തിന് തിരഞ്ഞെടുക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ അധ്യാപക ദിനങ്ങള്‍
അമേരിക്കയില്‍ മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് അധ്യാപകദിനം ആഘോഷിക്കുന്നത്. ചൈനയില്‍ 1951-ല്‍ കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ ഈ ആഘോഷം അവസാനിപ്പിച്ചു. തായലാന്‍ഡില്‍ ജനുവരി 16ന് കണ്‍ഫുഷ്യസിന്റെ ജന്മദിനത്തിലാണ് അധ്യാപക ദിനം. അര്‍ജന്റീനയില്‍ രാഷ്ട്രപതി ഡോ. മിന്‍ഗോ ഫാസ്റ്റിനൊ സാര്‍മിയന്റോയുടെ ചരമദിനമാണ് അധ്യാപകദിനം ബ്രസീലില്‍ ഒക്‌റ്റോബര്‍ 15-നാണ് അധ്യപകദിനം.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ മൊത്തത്തില്‍ സെപ്റ്റബര്‍ 11-നാണ്
അധ്യാപക ദിനം അഘോഷിക്കുന്നത്. ഉറുഗ്വെയില്‍ വിദ്യാര്‍ത്ഥിദിനമായ
സെപ്റ്റബര്‍ 21-ന്റെ അടുത്തദിവസമാണ് അധ്യാപകദിനം. ഒമാന്‍, സുറിയ, ഈജിപ്ത്,
ലിബിയ, ഖത്തര്‍, യമന്‍, ടുണീഷ്യ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍
ഫെബ്രുവരി 28-നാണ് അധ്യാപകദിനം.
ലോകത്ത് അധ്യാപകദിനം വിവിധ തീയതികളില്‍
അധ്യാപകരെ ആദരിക്കുന്ന ദിനം അധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് "ലോക അധ്യാപകദിനമായി" യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അവരുടെ രാജ്യങ്ങളിലെ അധ്യാപകദിനമായി ആചരിക്കുന്നു.
വിവിധ രാജ്യങ്ങളിൽ
രാജ്യം അധ്യാപകദിനത്തിന്റെ തീയതി
അഫ്ഗാനിസ്ഥാൻ ഒക്‌ടോബർ 15
അൽബേനിയ മാർച്ച് 7
അൾജീറിയ ഫെബ്രുവരി 28
അർജന്റീന സെപ്റ്റംബർ 11
അർമേനിയ ഒക്‌ടോബറിലെ ആദ്യത്തെ ഞായർ
ആസ്ത്രേലിയ ഒക്‌ടോബറിലെ അവസാനത്തെ വെള്ളി
അസർബൈജാൻ ഒക്‌ടോബർ 5
ബംഗ്ലാദേശ് ഒക്‌ടോബർ 4
ബലാറസ് ഒക്‌ടോബറിലെ ആദ്യത്തെ ഞായർ
ബ്രൂണൈ സെപ്റ്റംബർ 23
ഭൂട്ടാൻ മെയ് 2
ബൊളീവിയ ജൂൺ 6
ബ്രസീൽ ഒക്‌ടോബർ 15
ബൾഗേറിയ ഒക്‌ടോബർ 5
കാമറൂൺ ഒക്‌ടോബർ 5
കാനഡ ഒക്‌ടോബർ 5
ചിലി ഒക്ടോബർ 16
ചൈന സെപ്റ്റംബർ 10
ചെക്ക് റിപ്പബ്ലിക്ക് മാർച്ച് 28
ഇക്വഡോർ ഏപ്രിൽ 13
ഈജിപ്റ്റ് ഫെബ്രുവരി 28
എൽ സാൽവദോർ ജൂൺ 22
എസ്തോണിയ ഒക്‌ടോബർ 5
ജർമനി ഒക്‌ടോബർ 5
ഗ്രീസ് ജനുവരി 30
ഗ്വാട്ടിമാല ജൂൺ 25
ഹോണ്ടുറാസ് സെപ്റ്റംബർ 17
ഹോങ്കോംഗ് സെപ്റ്റംബർ 10
ഹംഗറി ജൂണിലെ ആദ്യ ഞായർ
ഇന്ത്യ സെപ്റ്റംബർ 5
ഇൻഡോനേഷ്യ നവംബർ 25
ഇറാൻ മെയ് 2
ജമൈക്ക മെയ് 6
ജോർദ്ദാൻ ഫെബ്രുവരി 28
ലാവോസ് ഒക്‌ടോബർ 7
ലെബനോൻ മാർച്ച് 9 മാർച്ച് മൂന്നിനും മാർച്ച് ഒമ്പതിനും ഇടയിൽ
ലിബിയ ഫെബ്രുവരി 28
ലിത്വാനിയ ഒക്‌ടോബർ 5
മാസിഡോണിയ ഒക്‌ടോബർ 5
മലേഷ്യ മെയ് 16
മാലദ്വീപ് ഒക്‌ടോബർ 5
മൗറീഷ്യസ് ഒക്‌ടോബർ 5
മെക്സിക്കോ മെയ് 15
മോൾഡോവ ഒക്‌ടോബർ 5
മംഗോളിയ ഫെബ്രുവരിയിലെ ആദ്യത്തെ വീക്കന്റ്
മൊറോക്കോ ഫെബ്രുവരി 28
നേപാൾ നേപാൾ കലണ്ടർ പ്രകാരം ആശാദ് മാസത്തിലെ പൂർണ്ണചന്ദ്രദിനം
നെതർലാൻഡ് ഒക്‌ടോബർ 5
ന്യൂസിലാൻഡ് ഒക്‌ടോബർ 29
ഒമാൻ ഫെബ്രുവരി 28
പാകിസ്താൻ ഒക്‌ടോബർ 5
പനാമ ഡിസംബർ 1
പരഗ്വെ ഏപ്രിൽ 30
പെറു ജൂലായ് 6
ഫിലിപ്പൈൻസ് ഒക്‌ടോബർ 5
പോളണ്ട് ഒക്‌ടോബർ 14
കുവൈറ്റ് ഒക്‌ടോബർ 5
ഖത്തർ ഒക്‌ടോബർ 5
റൊമാനിയ ജൂൺ 5
റഷ്യ ഒക്‌ടോബർ 5
സൗദി അറേബ്യ ഫെബ്രുവരി 28
സെർബിയ ഒക്‌ടോബർ 5
സിംഗപ്പൂർ സെപ്റ്റംബറിലെ ആദ്യത്തെ വെള്ളി
സ്ലോവാക്യ മാർച്ച് 28
ദക്ഷിണ കൊറിയ മെയ് 15
ശ്രീലങ്ക ഒക്‌ടോബർ 6
സ്പെയിൻ ജനുവരി 29
സിറിയ മാർച്ച് 18
തായ്‌വാൻ സെപ്റ്റംബർ 28
തായ്‌ലൻഡ് ജനുവരി 16
ടുണീഷ്യ ഫെബ്രുവരി 28
തുർക്കി നവംബർ 24
ഉക്രൈൻ ഒക്‌ടോബറിലെ ആദ്യത്തെ ഞായർ
യുഎഇ ഫെബ്രുവരി 28
യുണൈറ്റഡ് കിംഗ്‌ഡം ഒക്‌ടോബർ 5
അമേരിക്കൻ ഐക്യനാടുകള്‍ മെയ് മാസത്തിലെ ആദ്യത്തെ മുഴുവൻ ആഴ്ചയിലെ ചൊവ്വ
ഉസ്ബെക്കിസ്ഥാൻ ഒക്‌ടോബർ 1
വിയറ്റ്നാം നവംബർ 20
വെനിസ്വേല ജനുവരി 15
യെമൻ ഫെബ്രുവരി 28