SAHITHAM PORTAL >MENTOR MENTEE MAPPING
സഹിതം പോർട്ടലിൽ പ്രധാന അധ്യാപകൻ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ചുമതലകളിൽ ഒന്നാണ് മെന്റേഴ്സ് ആയി നിശ്ചയിക്കപ്പെട്ടിട്ടുള്ള അധ്യാപകർക്ക് വിദ്യാലയത്തിലെ കുട്ടികളെ (മെറ്റീസിനെ) മാപ്പ് ചെയ്തുകൊടുക്കുക എന്നത്.ഒരു മെൻറർക്ക് പരമാവധി 20 മുതൽ 30 വരെയുള്ള കുട്ടികളെയാണ് മെന്റീസായി മാപ്പ് ചെയ്തു നൽകേണ്ടത് .
മാപ്പ് ചെയ്യുന്നതിനായി സഹിതം പോർട്ടലിൽ സമ്പൂർണ്ണ യൂസർനേയിം പാസ്സ്‌വേർഡും ഉപയോഗിച്ച് അഡ്മിൻ ആയി ലോഗിൻ ചെയ്യുക.
ലോഗിൻ ചെയ്ത് ഡാഷ്ബോർഡിൽ നിന്നും MENTOR MENTEE MAPPING എന്നതിൽ ക്ലിക്ക് ചെയ്യുക.
തുടർന്നുവരുന്ന ജാലകത്തിൽ
Teacher List ൽ അധ്യാപകരുടെ വിവരങ്ങൾ കാണാവുന്നതാണ് ( ടീച്ചേഴ്സ് ലിസ്റ്റിലെ അധ്യാപകരുടെ പേരിനു ശേഷമുള്ള ചിഹ്നങ്ങൾ എന്താണ് സൂചിപ്പിക്കുന്നത് എന്നും ചുവടെ കൊടുത്തിരിക്കുന്നു )
തുടർന്ന് ജാലകത്തിനു ക്ലാസ്,ഡിവിഷൻ, എന്നിവ സെലക്ട് ചെയ്യുകയും Sync Sampoorna ക്ലിക്ക് ചെയ്യുക . സിംഗർനൈസ് ചെയ്യപ്പെട്ടാൽ ആ ക്ലാസിലുള്ള വിദ്യാർത്ഥികൾ Student List ൽ ദൃശ്യമാകും.
ആ വിദ്യാർത്ഥികൾക്ക് ആരെയാണോ മെന്റർ ആയിട്ട് നിശ്ചയിക്കപ്പെട്ടിട്ടുള്ളത് ആ അധ്യാപകന്റെ പേരിനു വലതുവശത്തായി കാണുന്ന ➡️ അടയാളത്തിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ആ അധ്യാപകൻ Teacher List ൽ നിന്നും Mentor എന്ന ബോക്സിലേക്ക് മാറിയതായി കാണാവുന്നതാണ്.
തുടർന്ന്
സ്റ്റുഡൻറ് ലിസ്റ്റിൽ നിന്ന്
ഏതെല്ലാം വിദ്യാർത്ഥികളെ ആണോ അദ്ദേഹത്തിൻറെ മെൻറ്റീസായി പ്രധാനാധ്യാപകൻ
ചുമതലപ്പെടുത്തുന്നത് ആ കുട്ടികളുടെ പേരിനു ഇടതു ഭാഗത്തായി കാണുന്ന
⬅️ അടയാളത്തിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ആ കുട്ടികൾ Mentees
ലിസ്റ്റിലേക്ക്
മാറുന്നതാണ്.
നിശ്ചിത എണ്ണം
കുട്ടികളെ മെറ്റീസായി മാപ്പ് ചെയ്തു കഴിഞ്ഞാൽ ആ ജാലകത്തിന്റെ അടിയിലായി
കാണുന്ന SAVE ബട്ടൻ ക്ലിക്ക് ചെയ്യുക.
Success : Saved Successfully ദൃശ്യമാകും.
ഒരു മെന്റർക്ക് നിശ്ചയിക്കപ്പെട്ട മെറ്റീസിന്റെ എണ്ണം മെൻഡീസ് തലക്കെട്ടിൽ കാണാവുന്നതാണ്.
ലിസ്റ്റിൽ നിന്നും ആരെയെങ്കിലും റിമൂവ് ചെയ്യണമെങ്കിൽ കുട്ടിയുടെ പേരിനു നേരെയുള്ള ❌ അടയാളത്തിൽ ക്ലിക്ക് ചെയ്താൽ ആ കുട്ടി Student Listലേക്ക് മാറുന്നതാണ്.
മുഴുവൻ കുട്ടികളെയും Mentees Listi ൽ ഉൾപ്പെടുത്തുന്നതിനായി student list എന്ന ഹെഡിങ്ന്റെ ഇടതു ഭാഗത്തെ ⬅️ വലത്തെ അറ്റത്തുള്ള അടയാളത്തിൽ ക്ലിക്ക് ചെയ്യുക.
ആഡ് ചെയ്തമുഴുവൻ കുട്ടികളെയും Mentees List ൽ റിമൂവ് ചെയ്യുന്നതിനായി mentees list എന്ന ഹെഡിങ്ന്റെ വലത്തെ അറ്റത്തുള്ള ❌അടയാളത്തിൽ ക്ലിക്ക് ചെയ്യുക.
*******************
ഒരു അധ്യാപകന് വ്യത്യസ്ത ക്ലാസിലെ കുട്ടികളെയാണ് മാപ്പിംഗ് നടത്തുന്നതെങ്കിൽ ആദ്യത്തെ ക്ലാസ്സ് ,ഡിവിഷൻ, മീഡിയം എന്നിവ സെലക്ട് ചെയ്തു കുട്ടികളുടെ ലിസ്റ്റ് ലഭ്യമായില്ലെങ്കിൽ Sych Sampoorna ക്ലിക്ക് ചെയ്യുക . സിംഗർനൈസ് ചെയ്യപ്പെട്ടാൽ ആ ക്ലാസിലുള്ള വിദ്യാർത്ഥികൾ Student List ൽ ദൃശ്യമാകും. ആ സ്റ്റുഡൻസ് ലിസ്റ്റിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെ ⬅️Mentees List ലേക്ക് ആഡ് ചെയ്യുക.
തുടർന്ന് രണ്ടാമത്തെ ക്ലാസ്സ്,ഡിവിഷൻ, മീഡിയം എന്നിവ സെലക്റ്റ് ചെയ്ത് കുട്ടികളുടെ ലിസ്റ്റ് ലഭ്യമായില്ലെങ്കിൽ Sych Sampoorna ക്ലിക്ക് ചെയ്യുക. സ്റ്റുഡൻസ് ലിസ്റ്റിൽ നിന്നും ⬅️കുട്ടികളെ Mentees List ലേക്ക് ആഡ് ചെയ്ത് Save ചെയ്യുക.