SAHITHAM PORTAL -MENTOR LOGIN & STUDENT PROFILE
മെന്റർ ലോഗിൻ ചെയ്യുന്നതിനായി യൂസർ നെയിമും പാസ്സ്വേർഡും ഉപയോഗിച്ച് സഹിതം പോർട്ടലിൽ പ്രവേശിക്കുക.
1.Mentor Profile
Profile ക്ലിക് ചെയ്ത് ടീച്ചറുടെ ഫോട്ടോ ചേര്‍ക്കാവുന്നതാണ് . Edit Profile ല്‍ മൊബൈല്‍ നമ്പര്‍ ,മെയില്‍ ഐഡി എന്നിവയില്‍ തിരുത്തല്‍ വരുത്തി Update ചെയ്യാവുന്നതാണ്.
2. Dash board
മെന്റർലോഗിൻ ചെയ്യുമ്പോൾ Dash Board ആണ് ദൃശ്യമാകും. ക്ലാസ് സെലകറ്റ് ചെയ്യുമ്പോൾ ഇടതുഭാഗത്തായി സ്റ്റുഡൻറ് ലിസ്റ്റും വലതുഭാഗത്തായി ഡാഷ്ബോർഡിൽ,
ഓവറോൾ പെർഫോമൻസ് ♦️ Overall Perfomance of mentees -Pie chart ആയി നൽകിയിരിക്കുന്നു.
കൂടാതെ കുട്ടികളെ ♦️ Expert mentees ,♦️ Students who need more support, ♦️ Students who need support എന്നീ രീതിയിൽ മൂന്നായി തരംതിരിച്ച് കാണിക്കുന്നു.
എത്ര കുട്ടികളുണ്ട്, എത്ര കുട്ടികളുടെ അസസ്മെന്റ് ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട് എന്നും ഇതുവരെ പൂർത്തിയാക്കാത്ത കുട്ടികളുടെ എണ്ണവും ♦️ Total number of students ♦️ Assesment started/compleated ♦️ Not assessed yet എന്നതില്‍ നിന്നും മനസ്സിലാക്കാം.
Subject അടിസ്ഥാനത്തിലുള്ള കുട്ടികളുടെ Skill പെർഫോമൻസ് എന്നിവയും
വിഷയം സെലകറ്റ് ചെയ്യുമ്പോൾ ഡാഷ്ബോർഡിൽ (♦️ Subject wise perfomance ) കാണാൻ കഴിയും.
3.Mentee Profile
ക്ലാസ് സെലകറ്റ് ചെയ്യുമ്പോൾ ഇടതുഭാഗത്തായി സ്റ്റുഡൻറ് ലിസ്റ്റ് ല്‍ നിന്നു കുട്ടിയുടെ പേര് ക്ലിക്ക് ചെയ്യുക. ആ കുട്ടിയുടെ Profile ല്‍ വലതു ഭാഗത്ത് ദൃശ്യമാകും.Edit Profile ക്ലിക്ക് ചെയ്ത് കുട്ടിയുടെ ഫോട്ടോ ചേര്‍ക്കാവുന്നതാണ്.കുട്ടിയുടെ പഠനത്തെ സ്വാധീനിക്കുന്ന ചില ഘടകങ്ങളെ കുറിച്ചുള്ള - Living With Parents,Parents helping in learning.......Support needed in മുതലായ വിവരങ്ങള്‍ ചേര്‍ത്ത് Save ചെയ്യുക.Sampoorna Profile ലും പരിശോധിക്കാവുന്നതാണ് .
3.Mentee Profiling -Process
ക്ലാസ് സെലകറ്റ് ചെയ്യുമ്പോൾ ഇടതുഭാഗത്തായി സ്റ്റുഡൻറ് ലിസ്റ്റ്ല് നിന്നു കുട്ടിയുടെ പേര് ക്ലിക്ക് ചെയ്യുക.ആ കുട്ടിയുടെ Profile ല്‍ വലതു ഭാഗത്ത് ദൃശ്യമാകും. നിലവില്‍ 3rd term ആയതിനാല്‍ ആ വിവരങ്ങളാണ് mentor രേഖപ്പെടുത്തേണ്ടത് എന്നതിനാല്‍ വിഷയത്തിനനുസരിച്ച് Third Term + എന്നതില്‍ ക്ലിക് ചെയ്യുക.
തുറന്നു വരുന്ന ജാലകത്തില്‍ വിഷയം തിരഞ്ഞെടുത്ത് ഓരോ Skills ലെയും അനുയോജ്യമായ Level ടിക്ക് ചെയ്യുക. നിറം മാറുന്നതായി കാണാം.ഇതിനു പുറമെ കുട്ടിയെക്കുറിച്ചുള്ള മറ്റു നിരീഷണങ്ങള്‍ Mentor Review Comments എന്നതില്‍ രേഖപ്പെടുത്തുക Save ചെയ്യുക.
തുടര്‍ന്ന് ഓപ്പണ്‍ ആകുന്ന Attachments ല്‍ മെന്റെറുടെ കുറിപ്പുകളെ സാധൂകരിക്കുന്ന ഡിജിറ്റല്‍ പഠനത്തെളിവുകള്‍ Upload ചെയ്യുക.Video,Audio,Image,Document ഫോര്‍മാറ്റുകളില്‍ Upload സൗകര്യമുണ്ട് .അവ മുന്‍കൂട്ടി തയ്യാറാക്കി വക്കുന്നത് ഉചിതമാണ്.
ഇത്തരത്തില്‍ മുകളിലെ ടാബില്‍ നിന്നും വിഷയം സെലക്ട് ചെയ്ത് കുട്ടിയുടെ ഓരോ വിഷയത്തിന്റെയും നൈപുണികളും ശേഷികളും സൂചകങ്ങള്‍ക്കനുസരിച്ച് ടിക്ക് ചെയ്ത് ചേര്‍ക്കുക.
(ഓരോ
കുട്ടിയേയും നിരന്തരമായ നിരീക്ഷിച്ച് വേണം പ്രൊഫൈല്‍ അപ്ഡേറ്റ്
ചെയ്യാന്‍.മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരുമായും എസ് ആര് ജി
യോഗങ്ങളിലും ചര്‍ച്ച ചെയ്യപ്പെടണം.ഈ വ്യക്തിഗത രേഖ ഉപയോഗിച്ച് കുട്ടിയുടെ
കഴിവുകളും പ്രയാസങ്ങളും തിരിച്ചറിഞ്ഞുവേണം മെന്റെര്‍ ടീച്ചര്‍ പിന്തുണാ പ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയ്യ്ത് നടപ്പിലാക്കേണ്ടത്.)
Home ക്ലിക്ക് ചെയ്യ്ത് ഡാഷ് ബോര്‍ഡില്‍ തിരികെയെത്തുന്നതാണ്.
Dash board ല്‍ ആ കുട്ടിയുടെ Students Digital Profile ക്ലിക്ക് ചെയ്ത് പരിശോധിക്കുക. ആവശ്യമെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്
ഈ വിവരങ്ങള്‍ പ്രധാനാധ്യാപകര്‍ക്കും, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും അവരുടെ ലോഗിനില്‍ മോണിറ്റര്‍ ചെയ്യാം.