Psc-GK-22

• തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജതചകോരം നേടിയ ടർക്കിഷ് സംവിധായകൻ ? തൈഫൂൺ പിർസെ മോഗ്ലു • 2022 ഡിസംബറിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഫ്രഞ്ച് താരം ? കരിം ബെൻസമ • ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ത്രിപുരയിലെ ക്ഷേത്ര ശില്പ സമുച്ചയം ? ഉനക്കോടി ക്ഷേത്ര ശില്പ സമുച്ചയം • ഇന്ത്യയിൽ നിർമ്മിച്ച യുദ്ധക്കപ്പലായ INS മോർമുഗാവോ ഏതു തുറമുഖനഗരത്തെ സൂചിപ്പിക്കുന്നു ? ഗോവ • ഓക്സ്ഫഡ് ഡിഷ്ണറി ലെ വാക്കായി തിരഞ്ഞെടുത്തത് ? ഗ്ലോബിൻ മോഡ് (സാമൂഹിക നിയമങ്ങളും പ്രേതീക്ഷകളും അവഗണിച്ച് ഒരു വിധ ഖേദവും ഇല്ലാതെ അവനവനിൽ അഭിരമിച്ച് അലസമായും കഴിയുന്ന അല്ലെങ്കിൽ അത്യാർത്തി കാണിക്കുന്ന സ്വഭാവം എന്നാണ് ഈ പദത്തിന് നിഘണ്ടു നൽകുന്ന അർഥം ) • സർക്കാർ വിരുദ്ധ പൗരപ്രക്ഷോഭത്തെ തുടർന്ന് മത പോലീസിനെ പിൻവലിച്ച രാജ്യം ? ഇറാൻ (ഹിജാബ് ശരിയായി ധരിച്ചില്ല എന്ന് ആരോപിച്ച് മതപോലീസ് കസ്റ്റഡിയിൽ എടുത്ത മഹ്‌സ അമീന എന്ന യുവതി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാനിൽ പ്രെക്ഷോഭം ഉണ്ടായത് ) • 2022 ഡിസംബറിൽ അന്തരിച്ച വിഖ്യാത ഫ്രഞ്ച് സാഹിത്യകാരൻ? ഡൊമനിക് ലാപിയെർ • പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി ? സ്റ്റെഫാനി ഫ്രാപ്പാർട് (ഫ്രാൻസ് ) • ഇന്ത്യയുടെ രണ്ടാമത്തെ സ്വകാര്യ റോക്കറ്റ് ? വിക്രം 1 (ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്രം എസ് ) • പരിസ്ഥിതി ഓസ്കാർ എന്നറിയപ്പെടുന്ന എർത്ത് ഷോട്ട് പുരസ്ക്കാരം ലഭിച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി ? ഖെയ്തി (തെലങ്കാന ) (ബ്രിട്ടനിലെ വില്യം രാജകുമാരനാണ് എർത്ത് ഷോർട് പുരസ്‌കാരം ഏർപെടുത്തിയത് ) • അടുത്തിടെ അന്തരിച്ച കഥകളി കലാകാരൻ ? കലാമണ്ഡലം വാസു പിഷാരടി • 2022 ലെ ലോക എയ്ഡ്സ് ദിന പ്രേമേയം? Equalize • ലോക എയ്ഡ്‌സ് ദിനം ? ഡിസംബർ 1 • 61 മത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി ? കോഴിക്കോട് • പുരാരേഖ വകുപ്പിന്റെ താളിയോല രേഖാമ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല? തിരുവനന്തപുരം (ഫോർട്ട് സെൻട്രൽ അർകൈവ്സ് ) • അടുത്തിടെ രാജ്യസഭാ ഉപാധ്യക്ഷ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ? പി ടി ഉഷ (ഈ പദവിയിൽ എത്തുന്ന നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ എം പി യാണ് പി ടി ഉഷ ) • ചൈനയിൽ വ്യാപകമാകുന്ന ഒമിക്രോൺ വകഭേദം ? ബി എഫ് 7 • വിൻ ഫ്യുചർ പുരസ്ക്കാരത്തിന് അർഹനായ മലയാളി ? പ്രൊഫ.പ്രദീപ് തലാപ്പിൽ • ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തിയ സൈനിക പരിശീലനം? യുദ്ധ് അഭ്യാസ് • കേരളത്തിൽ 5G സേവനം നിലവിൽ വന്ന ആദ്യ നഗരം? കൊച്ചി • 2022 ഫിഫ ഫുട്ബോൾ ലോകകപ്പ് ഉദ്ഘാടനം നടന്ന ഖത്തറിലെ വേദി? അൽ ബൈത്ത് സ്റ്റേഡിയം • 2022 ഡിസംബറിൽ അന്തരിച്ച ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം? പെലെ • കേരളത്തിലെ ആദ്യ കാർബൺ ന്യൂട്രൽ ഫം ആരംഭിച്ചത്? ആലുവ • കേരള നിയമസഭയുടെ സ്‌പീക്കർ പാനലിൽ ആദ്യമായി എല്ലാം വനിതകളായ വർഷം? 2022 • ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്ന ജുലൻ ഗോസ്വാമികൾ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം? ചക്ദ എക്സ്പ്രസ് • UNEP യുടെ 2022 ലെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശബ്‌ദ മുഖരിതമായ നഗരം? ധാക്ക (ബംഗ്ലാദേശ് ) • ഇന്ത്യൻ ഏറ്റവും കൂടുതൽ ഭൗമ സൂചികാപദവി നേടിയെടുത്ത സർക്കാർ സ്ഥാപനം എന്ന ഖ്യാതി നേടിയത്? കേരള കാർഷിക സർവകാലാശാല • ഓൺലൈൻ റഫറൻസ് സൈറ്റായ ഡിക്ഷ്നറി ഡോട്ട് കോമിന്റെ 2022 ലെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടത്? Woman • 2022 ലെ സാമൂഹിക പുരോഗതി റിപ്പോർട്ടിൽ പോഷകാഹാര പരിചരണത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം? കേരളം • സമീപകാലത്ത് ലോക ടെന്നീസിൽ നിന്ന് വിരമിച്ച പ്രസിദ്ധ താരം? റോജർ ഫെഡറർ (സ്വിറ്റസർലാൻഡ് ) • സെൻട്രൽ വിസ്‌താ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കർത്തവ്യ പഥിൽ സ്ഥാപിച്ച പ്രതിമ ആരുടേതാണ്? നേതാജി സുഭാഷ് ചന്ദ്രബോസ് (ന്യൂഡെലിഹിയിൽ രാഷ്‌ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെ നീളുന്ന പാതയാണ് കർത്തവ്യപഥ് ) • ഇന്ത്യയും നേപ്പാളും ചേർന്നുള്ള സംയുക്ത പരിശീലന പരിപാടി? സൂര്യകിരൺ • പുതുതായി ഭൗമ സൂചിക പദവി ലഭിച്ച വെളുത്തുള്ളി ഇനം ? കാന്തല്ലൂർ വട്ടവട വെളുത്തുള്ളി • അയർലണ്ടിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ ? ലിയോ വരദ്കർ • കേരളത്തിലെ ആദ്യ ബാലാവകാശ ക്ലബ് നിലവിൽ വരുന്ന ജില്ല? തിരുവനന്തപുരം (വിതുര ) • 2022 ൽ 150 വയസ്സ് പൂർത്തീകരിക്കുന്ന മലയാളത്തിലെ ആദ്യ ദേശാന്തര പ്രണയകാവ്യം ? ബദറുൽ മുനീർ ഹുസുനുൽ ജമാൽ (രചയിതാവ് -മൊയീൻ കുട്ടി വൈദ്യർ ) • ജീവിത ശൈലി രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ ക്യാമ്പയിൻ ? അല്പം ശ്രദ്ധ ,ആരോഗ്യം ഉറപ്പ് • മധ്യവർഗ്ഗ കുടുംബങ്ങളുടെ വളർച്ചയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ലാ ? മലപ്പുറം • ലോകത്തിൽ ഏറ്റവും കൂടുതൽ ജീവിത ചെലവ് കൂടിയ നഗരങ്ങൾ? ന്യൂയോർക്ക് ,സിംഗപ്പൂർ • 2022 ലെ സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദി ? തിരുവനന്തപുരം • ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ? ജോ ബൈഡൽ (അമേരിക്കൻ പ്രസിഡന്റ )